Search
Close this search box.

ഇരുതലമൂരിയെ വീട്ടിൽ വളർത്തിയയാൾ അറസ്റ്റിൽ

 

ഇരുതലമൂരിയെ വീട്ടിൽ വളർത്തിയ തെന്നൂർ ഹിദായത്ത് ഹൗസിൽ ഷബീർ ഖാനെ (33) വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. ഫോറസ്റ്റ് ഇന്റലിജൻസ് സെൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്കു കിട്ടിയ  വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽനിന്ന്‌ ഇരുതലമൂരിയെ കണ്ടെത്തിയത്.
സംഘത്തിലെ മറ്റു പ്രതികളായ തെന്നൂർ ദൈവപ്പുര കൊച്ചുകരിക്കകം ടിപി ഹൗസിൽ ഷംജീർ (32), തെന്നൂർ ആൻസിയ മൻസിലിൽ അൻസിൽ (31), തെന്നൂർ സൂര്യകാന്തി  തടത്തരികത്ത് വീട്ടിൽ ഷാൻ (31) എന്നിവർ ചേർന്ന് കടയ്ക്കലിലെ ഒരാളിൽനിന്ന് 10,000 രൂപയ്ക്ക് ഇരുതലമൂരിയെ വാങ്ങി ഷബീർ ഖാന്റെ വീട്ടിൽ വളർത്തുകയായിരുന്നു. വളർന്നശേഷം വലിയ വിലയ്ക്ക് വിൽക്കാനായിരുന്നു പരിപാടി.
കേരള വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തു. പാലോട് റെയിഞ്ച് ഓഫീസർ രമ്യയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു എസ് വി നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി വിജു, കെ ജി അജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ജി ടി ധന്യ, ആർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!