Search
Close this search box.

വർക്കലയിൽ പോലീസിന് നേരെ അക്രമം : എസ്.ഐയ്ക്ക് ഉൾപ്പെടെ 9 പൊലീസുകാർക്ക് പരിക്ക്.

eiG0L1L89694

 

വർക്കലയിൽ പോലീസിന് നേരെ അക്രമം. എസ്.ഐയ്ക്കും എ.എസ്.ഐയ്ക്കും ഉൾപ്പെടെ 9 പൊലീസുകാർക്ക് പരിക്ക്. വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം കിടങ്ങിൽ പുതുവൽ കോളനിയിൽ വൈകുന്നേരം 7 അരയോടെയാണ് സംഭവം. പ്രദേശത്ത് മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നതായി വർക്കല പോലീസ് സ്റ്റേഷനിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്. ഐ രാഹുലിന്റെ നേതൃത്വത്തിലുള്ള 3 അംഗസംഘം സ്ഥലത്ത് എത്തുകയായിരുന്നു. പോലീസിനെ കണ്ടപ്പോൾ തന്നെ പ്രകോപിതരായ സംഘം പോലീസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് ഈ പൊലീസുകാർ തന്നെ സ്റ്റേഷനിൽ വിവരമറിയിക്കുകയും കൂടുതൽ പോലീസ് സ്ഥലത്തെത്തി ആണ് സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാക്കിയത്. എസ്. ഐ രാഹുൽ, എ. എസ്. ഐ മനോജ്, എ. എസ്. ഐ ബിജു , സിപിഒമാരായ പ്രശാന്ത്, ശ്യാം ലാൽ , റാം ക്രിസ്റ്റിൻ , ശ്രീജിത്ത് , ഷജീർ , ഹരി കൃഷ്ണൻ എന്നിവർക്ക് ആണ് മദ്യപാന സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. എ. എസ്. ഐ മഹേഷിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. എസ്.ഐ രാഹുലിന്റെ മാല പിടിച്ചു പൊട്ടിക്കുകയും മർദ്ധിക്കുകയും ചെയ്തു.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ വർക്കല താലൂക്ക് ആശുപത്രിയിലും ശ്രീ നാരായണ മിഷൻ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരും ജീപ്പിനുള്ളിൽ വച്ചും പോലീസിനെ ആക്രമിച്ചു. ജീപ്പിന്റെ ഉള്ളിലെ ഡോറിന്റെ ബീഡിങ് ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് നടപടി സ്വീകരിക്കുമെന്ന് എസ്എച്ച്ഒ സനോജ് എസ് അറിയിച്ചു.

പോലീസ് അതിക്രമിച്ചു കയറി മർദിക്കുകയായിരുന്നു എന്നുള്ള ആക്ഷേപം കോളനി നിവാസികളിൽ നിന്നും ഉണ്ടായെങ്കിലും ഇതിൽ വാസ്തവമില്ലെന്നു തന്നെയാണ് പോലീസ് പറയുന്നത്.പൊലീസിന് നിർഭയമായും നിയമപരമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് എസ്എച്ച്ഒ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!