Search
Close this search box.

സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് മാല പൊട്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ 

eiGDJHI15201

തിരുവനന്തപുരം : പൊഴിയൂരിൽ സ്കൂട്ടറിൽ യാത്ര ചെയ്ത് വന്ന സ്ത്രീയെ തള്ളിയിട്ട് ആക്രമിച്ചു ആറ് പവന്റെ മാല പൊട്ടിച്ച കേസിലെ മുഖ്യ പ്രതിയെയും അയാളുടെ കൂട്ടാളിയെയും തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ ഉള്ള ഡാന്‍സാഫ് ഷാഡോ പോലീസ് പിടികൂടി.

കൊല്ലം, ചിതറ, വളവുപച്ച, സൂര്യകുളത്ത് തടത്തരികത്ത് വീട്ടിൽ വീട് മുഹമ്മദ് ഷാൻ (24), ശ്രീകാര്യം, ചെക്കാല മുക്ക്,

ഗാഫ്‍ഗിൽ, പുളിയറ കോണത്ത് വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന റിഷിൻ(24) എന്നിവരാണ് അറസ്റ്റിലായത്.

കളിയിക്കവിളയില്‍ നിന്നും ഏപ്രിൽ 27ന് ഇവർ മോഷ്ടിച്ച യൂണികോണ്‍ ബൈക്കും,  മെയ്‌ 1നു കൊട്ടാരക്കര മൈലത്ത് നിന്നും മോഷ്ടിച്ച എഫ് സി റെഡ് കളർ ബൈക്കും ഇവരില്‍ നിന്നും കണ്ടെടുത്തു.

കൂടാതെ തമിഴ് നാട്ടിലെ വിവിധ ഇടങ്ങളില്‍ നിന്നായി ബുള്ളറ്റ്, പള്‍സര്‍ ബൈക്കുകളും മോഷണം നടത്തി മാല പൊട്ടിച്ചു എന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട് . തമിഴ് നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതിന് ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. തമിഴ്നാട് പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പ്രതികളെ തിരഞ്ഞ് വരുകയായിരുന്നു .

പ്രതികള്‍ക്ക് എതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ അമ്പതോളം കേസുകള്‍ നിലവിലുണ്ട്. മോഷ്ടിച്ച കാറുമായി പൊലീസിനെ ഇടിച്ച് തെറിപ്പിച്ചു പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചതിന് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസ് ഉണ്ട്. നേരത്തെ റിമാന്‍ഡില്‍ കഴിഞ്ഞ് വരവേ ജയില്‍ ചാടിയതിനും മുഖ്യ പ്രതിയായ മുഹമ്മദ് ഷാനിനെതിരെ കേസ് ഉണ്ട്.

തമിഴ് നാട്ടില്‍ ഇവരെ പോലീസ് തിരയുന്നത് അറിഞ്ഞ് തിരികെ ഇവര്‍ കേരളത്തിലേക്ക് എത്തുകയായിരുന്നു .തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ ഡാൻസാഫ് സംഘം സാഹസികമായി പ്രതികളെ കീഴടക്കിയത്.

സബ്ബ് ഇന്‍സ്പെക്ടര്‍ മാരായ ബി. ദിലീപ്, ആര്‍. ബിജുകുമാര്‍ ഷാഡോ ടീം അംഗങ്ങളായ അനൂപ്, രാജീവ്, റിയാസ്, ഗോപകുമാര്‍, സുനില്‍ രാജ് ,അഭിജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!