പെരുംകുളം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ പെരുംകുളം എഎംഎൽപിഎസ് സ്കൂളിൽ നടത്തിവരുന്ന പരിപാടിയാണ് സ്വാതന്ത്ര്യത്തിന്റെ ചിറകടിയൊച്ചകൾ. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾ ബാഡ്ജുകൾ നിർമിച്ചു. ദേശീയ പതാകയ്ക്ക് നിറം നല്കി. അതോടൊപ്പം സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലും കുട്ടികൾ പങ്കെടുത്തു. ദേശീയ പതാകയിലെ ഓരോ നിറവും എന്തിനെയെല്ലാം സൂചിപ്പിക്കുന്നുവെന്ന് അധ്യാപകനായ ദിലിത്ത് വിശദീകരിച്ചു. ഒന്നാം ക്ലാസ് അധ്യാപകരായ ദിലിത്ത് , ആശാറാണി, കാവേരി, റീന, സിബി എന്നിവർ നേതൃത്വം നൽകി.