കഠിനംകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടുക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കഠിനംകുളം സ്വദേശി മനു മാധവനെ (32) ആണ് പോക്സോ പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അകന്ന ബന്ധുവും പതിനാറുകാരിയുമായ പെൺകുട്ടിയെ രാത്രികാലങ്ങളിൽ ഉൾപ്പെടെ ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലുമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് രാത്രി രണ്ടു മണിക്ക് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയതോടെ കാണാതായ പെൺകുട്ടിയെ ബന്ധുക്കൾ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ പ്രതി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു