ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതം പരിഷ്കരിക്കുന്നത് സംബന്ധിച്ച് ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ യോഗം നടന്നു. ദേശീയപാതയിൽ കിഴക്കേ നാലുമുക്ക് മുതൽ കച്ചേരി നടവരെയുള്ള ഭാഗത്ത് ഇരു വശത്തേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെ കടത്തിവിടാനുമ പാലസ് റോഡിൽ കിഴക്കേ നാലുമുക്ക് മുതൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്തേക്ക് ഇരു വശത്തേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെ ഗതാഗതം അനുവദിക്കുവാനും യോഗത്തിൽ ധാരണയായി. പരീക്ഷണാടിസ്ഥാനത്തിൽ ആഗസ്റ്റ് 15, 16,17 തീയതികളിൽ ഇത് നടപ്പാക്കാനാണ് തീരുമാനം. ഇത് വിജയമാണെങ്കിൽ തുടരുമെന്ന് ഒ.എസ്.അംബിക എം.എൽ.എ പറഞ്ഞു.