Search
Close this search box.

കാട്ടാക്കടയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

eiCBO7887074

 

 

കാട്ടാക്കട:കാട്ടാക്കടയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ.കുളതുമ്മൽ കുരിതൻകോട് സ്വദേശി ചോപ്ര എന്ന് വിളിക്കുന്ന ആനന്ദ്(22), വീരണകാവ് സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന ഗിരീഷ്(24) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

കുളത്തുമ്മലിൽ 7.42 ഗ്രാം എംഡിഎംഎയുമായാണ് ആനന്ദ്നെ അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്പെക്ടർ ആർ. രതീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6.092 ഗ്രാം ബ്രൗൺ എം ഡി എം എ യും 1.328 ഗ്രാം വൈറ്റ് എം ഡി എം എ യുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഒറ്റശേഖരമംഗലത്തും സമീപ പ്രദേശങ്ങളിലും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്തുവാനാണ് ഇയാൾ എം ഡി എം എ ശേഖരിച്ചത്. ഗിരീഷ് പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം 15.303 ഗ്രാം മാരക സിന്തെറ്റിക് മയക്കുമരുന്നായ എം ഡി എം എ ഉണ്ടായിരുന്നു. ഇരുപത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ആവശ്യക്കാർക്ക് രഹസ്യമായി മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണിയാണ് ഈ യുവാവ്. കാട്ടാക്കടയിൽ ചില്ലറ വില്പന നടത്തിയിരുന്ന രണ്ടു പ്രധാന കണ്ണികളാണ് അടുത്തടുത്ത ദിവസങ്ങളിൽ അറസ്റ്റിൽ ആയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!