അരുവിക്കര : വെള്ളനാട് – കാട്ടാക്കട റോഡിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിനു സമീപം യാത്രക്കാർക്ക് ഭീഷണിയായി ഉണങ്ങി നിന്ന പ്ലാവ് മുറിച്ചു മാറ്റി. പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു തുമ്പിൽ റോഡുവക്കിൽ അപകട ഭീഷണിയായി നിൽക്കുന്ന മരത്തെക്കുറിച്ച് നാട്ടുകാർ നിരവധിതവണ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞെങ്കിലും ആരും നടപടി എടുക്കാൻ തയാറാകാത്തതിനെ തുടർന്ന് നാട്ടുകാരും ടാക്സി ഓട്ടോ തൊഴിലാളകൾ ഉൾപ്പെടെ സമരപരിപാടികളുമായി മുന്നോട്ടു പോകും എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ ശനിയാഴ്ച ഉച്ചയോടെ എത്തി മരം മുറിച്ചു മാറ്റുകയായിരുന്നു. അതെ സമയം സ്‌കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ്. വെള്ളനാട് ഹയർ സെക്കൻഡറി സ്കൂൾ, യു. പി, എൽ. പി സ്കൂളുകൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമാണ് മരം നിന്നിരുന്നത്.