ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ എംപി ഓഫീസ് ജൂൺ 10ന് വൈകുന്നേരം 4മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് വളരെ പ്രതീക്ഷയും സന്തോഷവും നൽകുന്നതാണ് അവരുടെ ഏറെ നാളത്തെ ആഗ്രഹം പൂവണിയുന്നത്. ആറ്റിങ്ങലിൽ ഒരു എംപി ഓഫീസ് വേണമെന്നത് ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമായിരുന്നു . ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ടൗൺ ഹാളിന് സമീപം സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ബിൽഡിംഗിന്റെ ആദ്യ നിലയിലാണ് എംപി ഓഫീസ്.
എം. പി ഓഫീസ്,
ടൗൺഹാളിനു സമീപം,
സ്റ്റാർ ഹെൽത്ത് ഓഫീസ് ബിൽഡിംഗ് ആദ്യ നിലയിൽ
കച്ചേരി ജംഗ്ഷൻ, ആറ്റിങ്ങൽ
ഫോൺ :0470-2621000