Search
Close this search box.

സ്കൂൾ കുട്ടികളോടും സ്ത്രീകളോടും അശ്ലീലം പറയുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തയാൾ ആറ്റിങ്ങലിൽ പിടിയിൽ

eiE028831089

 

ആറ്റിങ്ങൽ : സ്കൂൾ കുട്ടികളോടും സ്ത്രീകളോടും അശ്ലീലം പറയുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത ആൾ പിടിയിൽ.കിഴുവിലം മുടപുരം ശിവകൃഷ്ണപുര ക്ഷേത്രത്തിനു സമീപം തൈക്കൂട്ടത്തിൽ വീട്ടിൽ കുമാർ(55) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിട്ടു വീട്ടിൽ പോകുന്ന സമയത്ത് സ്കൂട്ടറിൽ എത്തി കുട്ടികളോട് അശ്ശീല പരാമർശം നടത്തുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഇയാൾ സ്ഥിരമായി സ്ത്രീകളോടും കുട്ടികളോടും ഇത്തരത്തിൽ അതിക്രമം കാണിക്കുന്നതായി പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആറ്റിങ്ങൽ മാർക്കറ്റ് റോഡിനു സമീപം വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!