ആറ്റിങ്ങലിൽ രശ്മി ഹൈപ്പർമാർട്ട് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

eiRS8AU32269

 

ആറ്റിങ്ങൽ : രശ്മി ഹാപ്പി ഹോമിന്റെ നാലാമത്തെ ശാഖ രശ്മി ഹൈപ്പർമാർട്ട് ആറ്റിങ്ങൽ പൂവൻപാറ പുളിമൂട് ജം​ഗ്ഷനിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30നു ആറ്റിങ്ങൽ എം.എൽ.എ

ഒ.എസ്. അംബിക ഉദ്ഘാടനം നിർവഹിക്കും. സൂപ്പർ മാർക്കറ്റ്, ഹോം അപ്പ്ളയൻസസ്, ഫർണിച്ചർ തുടങ്ങി എല്ലാം ഒരൊറ്റ കുടക്കീഴിൽ എത്തിക്കുകയാണ് രശ്മി ഹൈപ്പർമാർട്ട്. കൂടാതെ  ലാപ്ടോപ്, തയ്യൽ മെഷീൻ, മൊബൈൽ ഫോൺ, ഇലക്ട്രിക് സ്കൂട്ടർ, ഫിറ്റ്‌നസ് ഉപകരണങ്ങൾ എല്ലാം ഇവിടെ ഉണ്ട്.

രശ്മി ഹാപ്പി ഹോമിന്റെ വലിയ ഷോറൂം കൂടിയാണ് ആറ്റിങ്ങലിലെ രശ്മി ഹൈപ്പർമാർട്ട്. വിലക്കുറവിൽ ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്മെന്റ് പറയുന്നു. കൊല്ലം ജില്ലയിൽ വളരെ ജനശ്രദ്ധയോടെ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമിന്റെ തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്ഥാപനമാണ് ആറ്റിങ്ങലിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും സമ്മാനങ്ങളും രശ്മി ഹൈപ്പർമാർട്ടിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ രീതിയിൽ നാലു നില കെട്ടിടത്തിൽ ഓരോ വിഭാഗത്തിനും പ്രത്യേക ഏരിയ ഒരുക്കി വളരെ ആകർഷണീയമായ അന്തരീക്ഷത്തിലാണ് രശ്മി ഹൈപ്പർമാർട്ട് ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിക്കുന്നത്. ദേശീയ പാതയ്ക്ക് സമീപം പാർക്കിംഗ് സൗകര്യത്തോട് കൂടി രശ്മി ഹൈപ്പർമാർട്ട് എത്തുന്നതിനാൽ യാത്രക്കാർക്കും ഏറെ ആശ്വാസമാകും.

രശ്മി ഹൈപ്പർമാർട്ട്
പുളിമൂട് ജംഗ്ഷനു സമീപം
പൂവൻപാറ, ആറ്റിങ്ങൽ
0470 2621090, 9526063770

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!