കിളിമാനൂർ : കെ എസ് ടി എ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഏറ്റവും അർഹതയുള്ള ഒരു കുട്ടിക്ക് ഉപജില്ല കമ്മിറ്റികൾ വീടു വച്ചു നൽകുന്നു. കിളിമാനൂർ സബ് ജില്ല കമ്മിറ്റി തട്ടത്തുമല മറവക്കുഴിയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ വാർപ്പ് പൂർത്തീകരിച്ചു.നവംബർ ഒന്നിന് ഗൃഹപ്രവേശം നടത്തുന്ന രീതിയിലാണ് ഉപജില്ല കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വീട് നിർമ്മാണം നടക്കുന്നത്. ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സാബു വി ആർ, കെ വി വേണുഗോപാൽ, കമ്മിറ്റി അംഗം ആർ കെ ദിലീപ് കുമാർ, സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി. സബ് ജില്ലാ പ്രസിഡന്റ് ഷമീർ ഷൈൻ, സെക്രട്ടറി നവാസ് കെ , ഉപജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.