മണമ്പൂർ : എണ്ണത്തിൽ വർദ്ധനവ് വരുന്ന സാഹചര്യത്തിൽ കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷനും സമീപപ്രദേശത്തെ പുത്തൻകോട് റസിഡൻസ് അസോസിയേഷനും കടുവയിൽ മൈത്രി റസിഡൻസ് അസോസിയേഷനും സംയുക്തമായി ക്യാൻസർ പ്രതിരോധ ബോധവൽക്കരണം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28ന് രാവിലെ 10 മണി മുതൽ 12 മണി വരെ കടുവയിൽ കെടിസിടി ബി എഡ് കോളേജ് കോൺഫറൻസ് ഹാളിൽ വെച്ചാണ് ബോധവൽക്കരണ പരിപാടി നടക്കുന്നത്. സംശയനിവാരണത്തിന് ഉൾപ്പെടെ സൗകര്യമൊരുക്കിയിട്ടുണ്ട്.