കുഴിമൺകാവ് ധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭാഗവതത്തിന് തുടക്കമായി.

 

കിഴുവിലം: കുഴിമൺകാവ് ധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭാഗവത ജ്ഞാനയജ്ഞത്തിന് തുടക്കമായി. പൂയംതിരുനാൾ പാർവ്വതീഭായിതമ്പുരാട്ടി ഭദ്രദീപം കൊളുത്തി .എൻ.എസ്.എസ്. മുൻ ഡയറക്ടർ ബോർഡ് അംഗം വി.എസ്. മഹേശ്വരൻ പിള്ള, കവി രാധാകൃഷ്ണൻ കുന്നുംപുറം ശശി കൊയ്പ്പള്ളിഎന്നിവർ സംസാരിച്ചു.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്. കരുണാകരപിള്ള അധ്യക്ഷനായി. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അജി വി.എസ്. സ്വാഗതവും ജയഷാജി നന്ദിയും പറഞ്ഞു. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന അയ്യപ്പഭാഗവതയജ്‌ഞം സെപ്തംബർ 2 ന് അവസാനിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!