വർക്കലയിൽ 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

eiO8F6490979

 

വർക്കല അയിരൂരിൽ 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. വർക്കല അയിരൂർ വില്ലേജിൽ കിഴക്കേപ്പുറം ഈ പി കോളനിയിൽ ചരുവിള വീട്ടിൽ ചപ്പു എന്ന് വിളിക്കുന്ന ആഷിഖ് (24)ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ ജനുവരി മാസമാണ് സംഭവം. 16കാരിയെ പ്രണയം നടിച്ച് പ്രതി പല തവണ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് അന്വേഷണം നടത്തിവരികെയാണ് പ്രതി പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ ഐ പി എസിന്‍റെ നിർദ്ദേശാനുസരണം വർക്കല ഡി വൈ എസ് പി നിയാസിന്‍റെ നേതൃത്വത്തിൽ വർക്കല എസ് എച് ഓ സനോജ് അന്വേഷിക്കുന്ന കേസിൽ സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, അസ്സി. സബ് ഇൻസ്പെക്ടർമാരായ ഷാനവാസ്, ലിജോ ടോം ജോസ്, എസ്സ് സി പി ഓ മാരായ ഹേമ, ഷിജു, ഷൈജു, സി പി ഓ മാരായ പ്രശാന്തകുമാരൻ,ഷജീർ,എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!