മര്യനാട് ഡോൾഫിൻ ജഡം കരയ്ക്കടിഞ്ഞു

eiDRU1958581

 

കഠിനംകുളം – മര്യനാട് കടപ്പുറത്ത് ഡോൾഫിൻ ജഡം കരയ്‌ക്കടിഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞത്.ആറരയടിയോളം നീളമുള്ള ഡോൾഫിൻ ജഡം കൽക്കരയോട് ചേർന്ന് കാണപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകൾ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സംഘം പാലോട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും സ്ഥലത്ത് എത്തി പോസ്റ്റ് മാർട്ടം നടപടികൾ നടത്തുവാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.നടപടി ക്രമങ്ങൾക്ക് ശേഷം ഡോൾഫിൻ ജഡം അവിടെ തന്നെ സംസ്കരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!