ഐ.എസ്. ആർ.ഒ. ബസും  ടൂറിസ്റ്റ് ബസുo കൂട്ടിയിടിച്ചു

eiHI3GC80580

 

കല്ലമ്പലം: കടമ്പാട്ടുകോണം ദേശീയ പാതയിൽ പാരിപ്പള്ളി മുക്കടയിൽ ഐ.എസ്. ആർ.ഒ. ബസും  ടൂറിസ്റ്റ് ബസുo തമ്മിൽ കൂട്ടിയിടിച്ചു.ഐ.എസ്.ആർ.ഒ.ബസിൻ്റെ ഡ്രൈവർ തിരുവനന്തപുരം സ്വദേശി സന്ദീപിന് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ 6.30 നായിരുന്നു അപകടം.ഐ.എസ്. ആർ.ഒ. ജീവനക്കാരെ കൊണ്ടുപോകാനായി കൊല്ലം ഭാഗത്തേക്ക് പോയ ബസും ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.ടൂറിസ്റ്റ് ബസിൽ മൂന്ന് സ്റ്റാഫുകളും അഞ്ച് യാത്രക്കാരും ഉണ്ടായിരുന്നു. ഐ.എസ്. ആർ. ഒ. ബസിൽ ഡ്രൈവറെ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ശ്രദ്ധയില്ലാതെ വാഹനം ഓടച്ചതിന് ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് എതിരെ കേസ്സെടുത്തതായി പാരിപ്പള്ളി പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!