നിരവധി ക്രിമിനൽ കേസിലെ പ്രതി കടയ്ക്കാവൂരിൽ പിടിയിൽ

eiHHNR838521

 

കടയ്ക്കാവൂർ: കടയ്ക്കാവൂർ , ചിറയിൻകീഴ് കല്ലമ്പലം, പേട്ട തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം,അടിപിടി, പിടിച്ചുപറി, തുടങ്ങി 15 ഓളം കേസിലെ പ്രതിയായ നിലയ്ക്കാ മുക്ക് കോണത്ത് വിള വീട്ടിൽ പാറയടി വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുവി(25)നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്നും ജാമ്യത്തിൽഇറങ്ങിയതിനു ശേഷം വീണ്ടും അക്രമങ്ങളിൽ ഏർപ്പെട്ടതിനാൽ കോടതി ജാമ്യം റദ്ദാക്കിയിരുന്നു . തുടർന്ന് കടയ്ക്കാവൂർ എസ്എച്ച്ഒ അജേഷ് വിയുടെ നേതൃത്വത്തിൽ എസ്ഐ ദിപു, എസ് സി പി ഓമാരായ ജ്യോതിഷ്,രാകേഷ്, അഖിൽ,സിയാദ്, അഭിജിത്ത് എന്നിവരടങ്ങുന്നപ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ പ്രതിയെ 2 മാസങ്ങൾക്കു മുൻപ് വഴി യാത്രക്കാരെ തടഞ്ഞു നിർത്തി മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ചതിനു അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.

ഓണത്തോട് അനുബന്ധിച്ച് അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിനായി കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി കടയ്ക്കാവൂർ എസ്എച്ച്ഒ അറിയിച്ചു..കൂടാതെ ഓണത്തോട് അനുബന്ധിച്ച് സെപ്റ്റംബർ5 മുതൽ 11വരെ ഓണാഘോഷ പരിപാടികളും തിരക്കുള്ള പൊതുസ്ഥലങ്ങളും നിരീക്ഷിക്കുന്നതിനായി വനിത പോലീസ് അടക്കമുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്എച്ച്ഒ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!