Search
Close this search box.

വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം, വർക്കലയിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ തലയ്ക്കടിച്ചു കൊന്നു

eiQTONI36289

 

വർക്കല : വർക്കലയിൽ നവവധുവിനെ ഭർതൃ ഗൃഹത്തിൽ തലയ്ക്ക് അടിച്ചു കൊന്നു. ആലപ്പുഴ കിടങ്ങാം പറമ്പ് സ്വദേശിനി നിഖിത (24) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജൂലൈ 8 ന് ആയിരുന്നു വർക്കല അയന്തി സ്വദേശി അനീഷ് ആയിട്ടുള്ള വിവാഹം.ഇവർ വിവാഹശേഷം വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷിന്റെ കാലിന്റെ വേദനയ്ക്ക് ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന വഴക്കിനിടയിൽ വിളക്ക് തലക്ക് അടിച്ചാണ് നിഖിത മരണപ്പെടുന്നത് . വീട്ടുകാർ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭർത്താവ് അനീഷ് പോലീസ് കസ്റ്റഡിയിൽ ആണ്. അനീഷിന്റെ വീട്ടുകാർ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചതും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!