തോന്നയ്ക്കൽ : തോന്നയ്ക്കലിൽ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം. തോന്നയ്ക്കൽ അൽ നീയാദി ഹോസ്പിറ്റലിലാണ് തീപിടിച്ചത്. ഒരു മണിക്കൂറോളമായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആറ്റിങ്ങലിൽ നിന്ന് ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മംഗലപുരം പോലീസും സ്ഥലത്തുണ്ട്. നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഷോർട് സർക്യൂട്ട് ആവാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.