Search
Close this search box.

കുപ്രസിദ്ധ ​ഗുണ്ട വാള ബിജുവിനെ കല്ലമ്പലം പൊലീസ് പിടികൂടി

eiNHAD669167

 

കിളിമാനൂർ:വധശ്രമം, ഭവനഭേദനം, മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയായ കല്ലമ്പലം ഒറ്റൂർ പ്രസിഡന്റുമുക്ക് അശ്വതി ഭവനിൽ വാള ബിജു എന്നറിയപ്പെടുന്ന ബിജു (44)നെ കല്ലമ്പലം പൊലീസ് പിടികൂടി. സംസ്ഥാനത്ത് തിരുവനന്തപുരം , കൊല്ലം, ആലപ്പുഴതുടങ്ങിയ ജില്ലകളിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞുവന്ന ബിജുവിനായി പലയിടത്തും പൊലീസ് അന്വേഷണം ഊർജ്ജിതമായി നടന്നുവരവെ വർക്കല ഡിവൈഎസ്പി പി നിയാസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ മാത്രം ബിജുവിന്റെ പേരിൽ 19 കേസുകൾ നിലവിലുണ്ട്. ​ഗുണ്ടാ ആക്ട് പ്രകാരം രണ്ട് തവണ കരുതൽ തടങ്കലിൽ ജയിൽശിക്ഷഅനുഭവിച്ചയാളുമാണ് ബിജു. 2013ൽ കല്ലമ്പലം ജം​ഗ്ഷനിലെ എടിഎം മെഷീൻ കാറിൽകെട്ടിവലിച്ച് മോഷ്ടിക്കാൻ ശ്രമിച്ചകേസിലെ ഒന്നാം പ്രതിയുമാണ് വാള ബിജു. ക്വട്ടേഷൻ ഏറ്റെടുത്ത് പണത്തിനായി എന്ത് കുറ്റകൃത്യവും ചെയ്യാൻ മടിക്കാത്ത കൊടും ക്രിമിനലാണ് ഇയാൾ. ഏറ്റവും അടുത്ത് കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്റ്റേഷൻ പരിധിയിലെ ചിതറയിൽ വീടാക്രമിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും , തുടർന്ന് കടയ്ക്കൽ ​ഗോവിന്ദപുരത്ത് നിന്ന് വഴിയിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ച് കടന്നുകളയുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. മോഷ്ടിച്ച ബസ് പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി കല്ലമ്പലത്തിന് സമീപം ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞിരുന്നു. കല്ലമ്പലം ഇൻസ്പെക്ടർ വിജയരാഘവൻ, എസ് ഐ ശ്രീലാൽ ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെപിടികൂടിയത്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!