

കോവളത്ത് കണ്ടെത്തിയ മൃതദേഹം മുതലപ്പൊഴി ദുരന്തത്തിൽപ്പെട്ട് കാണാതായ ഉസ്മാന്റെതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.വർക്കല ചിലക്കൂർ സ്വദേശി ഉസ്മാൻ (20) നെയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
കോവളത്തിന് സമീപം അടിമലത്തുറ ഭാഗത്താണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി വസ്ത്രങ്ങളുടെയും മറ്റ് അടയാളങ്ങളുടേയും അടിസ്ഥാനത്തിൽ ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. ഇതോടെ മുതലപൊഴി ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ദിവസം വിഴിഞ്ഞം പണത്തുറയിൽ നിന്നും മറ്റൊരു അജ്ഞാത മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് മുതലാപൊഴി ദുരന്തത്തിൽ കാണാതായ സമദിന്റെതാണോ എന്ന സമയത്തിൽ ഡിഎൻഎ പരിശോധനയ്ക്കായ് അയച്ചിരിക്കുകയാണ്.
ഇനി കണ്ടെത്താനുള്ളത് ചിലക്കൂർ സ്വദേശികളായ മുസ്തഫ (18) സമദ് (45) എന്നിവരെയാണ്. ഇവർക്കായ് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.


 
								 
															 
								 
								 
															 
															 
				

