Search
Close this search box.

വർക്കലയിൽ 15 ലക്ഷത്തോളം വിലവരുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

eiDF4Q973887

 

വർക്കല : ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്ന വിപണിയിൽ 15 ലക്ഷത്തോളം വിലവരുന്ന 96ഗ്രാം എംഡിഎംഎ വർക്കല ഇടവയിൽ വച്ച് ഡാൻസഫ് ടീം പിടിച്ചെടുത്തു. സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ ആയി. പൂന്തുറ സ്വദേശി മുഹമ്മദ് ഹനീഫ, കല്ലമ്പലം പുതുശ്ശേരി മൂക്ക് സ്വദേശി അർഷാദ് , പെരുമാതുറ സ്വദേശി ഷാഹിൻ, ഞാറായിക്കോണം സ്വദേശി റിയാദ് എന്നിവർ ആണ് അറസ്റ്റിൽ ആയത്.

ആന്ധ്രയിൽ വച്ചു ഇവർ സഞ്ചരിച്ചിരുന്ന വാഹനം കേടാവുകയും തുടർന്ന് നന്നാക്കാൻ വർക്ഷോപ്പിൽ ഏൽപ്പിച്ച ശേഷം ബാംഗ്ലൂർ എത്തുകയും അവിടെ നിന്നും ബസ് മാർഗ്ഗം കൊല്ലത്ത് എത്തുകയും ആയിരുന്നു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതിനാൽ ഇവർ തീരദേശ പാതയിലൂടെ സ്വകാര്യ ബസ്സിൽ കല്ലമ്പലം ഞാറായിക്കോണം എത്തുന്നതിനായി സഞ്ചരിക്കുകയായിരുന്നു. പിന്തുടർന്ന് എത്തിയ ഡാൻസാഫ് ടീം വർക്കല എത്തുന്നതിന് മുന്നേ ഇടവയിൽ വച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. നാർകോടിക് സെൽ ഡി വൈ എസ് പി രാസിതിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ ഫിറോസ്ഖാൻ , ബിജു ഹക്ക് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെയും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത എംഡിഎംഎ അയിരൂർ പോലീസിന് കൈമാറി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!