ആറ്റിങ്ങൽ : 14 മിനിറ്റിൽ 38 അക്കങ്ങൾ മന:കണ്ണിൽ കണ്ട് നയൻ എസ്സ് എന്ന ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ 13കാരൻ യു.ആർ.എഫ് ( യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ് ) ലോക റിക്കോർഡിൽ ഇടം പിടിച്ചു.
ഓട്ടിസം ബാധിച്ച് നയനിന് സംസാരിക്കാനും കൈ കൊണ്ട് എഴുതാനും ബുദ്ധിമുട്ടാണ്. എന്നാൽ ‘ടൈപ്പിംഗ് ലൂടെ 2 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചട്ടുണ്ട്. കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ നടന്ന ചടങ്ങിൽ എൻകെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു.
സദസ്സിൽ നിന്നും എഴുതി കൊടുത്ത 38 അക്കങ്ങൾ നയൻ അകക്കണ്ണിലൂടെ കണ്ട് ടൈപ്പ് ചെയ്തു. ഇത് സ്റ്റേജിൽ സ്ഥാപിച്ച എൽ. ഇ.ഡി സ്ക്രീനിൽ തൽസമയം കാട്ടുകയായിരുന്നു. കുട്ടിയുടെ അമ്മയായ പ്രിയങ്ക നയൻ്റെ ദേഹത്ത് തൊടാതെ, തൻ്റെ കണ്ണുകൾ കൂളിoഗ് ഗ്ലാസുകൊണ്ട് മറക്കുകയും, മാസ്ക് കൊണ്ട് വായ് മൂടുകയും, കൈയുറ ധരിച്ച് സാധ്യമായ ശരീരഭാഷ ഒഴിവാക്കുകയും ചെയ്തിരുന്നു.
ചടങ്ങിൽ ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ: എം .കെ.സി നായർ. കേരള യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം മുൻ തലവൻ ഡോ : ജോർജ്ജ് മാത്യൂ , വി.എ റഷീദ് , യു.ആർ.എഫ് ഇൻറർനാഷണൽ ജൂറി ഡോ: ഗിന്നസ് സുനിൽ ജോസഫ് , റിപ്പോർട്ടർ ഗോപകുമാർ എന്നിവർ നിരീക്ഷകരായിരുന്നു.
കൊല്ലം പവിത്രേശ്വരം ചെമ്മരത്തിൽ വീട്ടിൽ ശ്യാമിൻ്റെയും , പ്രിയങ്കയുടെയും രണ്ടാമത്തെ മകനാണ് നയൻ. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശിവപ്രിയ സഹോദരിയാണ്.
ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എസ്സ് അനിൽ കുമാർ, അധ്യാപകനായ എം സുനിൽകുമാർ എന്നിവർ വേദിയിലെത്തി അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്തു.