Search
Close this search box.

യോദ്ധാവ് : ആൽക്കോ സ്കാൻ ഡ്രൈവ് ബസ്സിന്റെ പ്രവർത്തന ഉദ്ഘാടനം വർക്കല സബ്ഡിഷനിൽ നടന്നു.

 

വിവിധ രൂപത്തിലുള്ള ലഹരി മരുന്നുകളുടെ കടത്തലുകളും വിപണനവും ഉപയോഗവും തടയുന്നതിലേക്കായി കേരള സർക്കാറിന്റെ നൂതന പദ്ധതിയായ യോദ്ധാവ് പ്രോഗ്രാമായി ബന്ധപ്പെട്ട ആൽക്കോ സ്കാൻ ഡ്രൈവ് ബസ്സിന്റെ പ്രവർത്തന ഉദ്ഘാടനം വർക്കല സബ്ഡിഷനിൽ നടന്നു. തുടർന്ന് വർക്കല ഹെലിപ്പാട് പ്രദേശത്ത് നടന്ന പരിശോധനയിൽ കഞ്ചാവ് പൊതിയുമായി ഒരു യുവാവ് പോലീസിന്റെ പിടിയിലായി. യുവാവിനെതിരെ നിയമനടപടികൾ ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു.

മദ്യപിച്ചും ലഹരി മരുന്ന് ഉപയോഗിച്ചു കാണപ്പെടുന്നവരെ അപ്പോൾ തന്നെ വാനിലുള്ള ടെസ്റ്റിംഗ് മെക്കാനിസം ഉപയോഗിച്ച് ഉമിനീര് ടെസ്റ്റ് ചെയ്തു 5 മിനിറ്റിനുള്ളിൽ ഫലം കിട്ടുന്നതാണ്. കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം പരിശോധനകൾ കൊണ്ട് കൃത്യമായ ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വർക്കല സിഐ പറഞ്ഞു. സിന്തറ്റിക് ഡ്രഗ്സ് പോലുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനയിൽ സംശയം തോന്നുന്നവരുടെ ഉമിനീര് പരിശോധനയിലൂടെ വളരെ പെട്ടെന്ന് കണ്ടെത്താൻ കഴിയും എന്നതിലൂടെ പിടിയിലാകുന്നവരിൽ നിന്നും ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിന് ഉൾപ്പെടെ പോലീസിന് കഴിയും എന്നതും ഏറെ പ്രാധാന്യം അർഹിക്കുന്ന വസ്തുതയാണ്.

ഇതിനോട് അനുബന്ധിച്ച് നടന്ന പരിശോധനയിൽ അഞ്ഞൂറോളം വാഹനങ്ങൾ പരിശോധിക്കുകയും നൂറോളം പേരിൽ നിന്നും പിഴ ഈടാക്കുകയും പത്തോളം പേർക്ക് എതിരെ നിയമ ലംഘനത്തിന് കേസ് എടുക്കുകയും ചെയ്തുട്ടുണ്ട്. വിദേശീയരും സ്വദേശികരുമായ സന്ദർശകടക്കം യുവാക്കളെയും പ്രത്യേകിച്ച് വിദ്യാർത്ഥികളെയും ലഹരി മരുന്നിന്റെ രൂപത്തിൽ നിന്ന് തടയുക എന്ന ഉദ്ദേശവുമായി എക്സൈസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എന്നീ വകുപ്പുകളും ആയി സംയോജിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് വർക്കല ഡി വൈ എസ് പി നിയാസ് അറിയിച്ചു. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി
ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ വിദ്യാലയങ്ങളിലെ ക്ലബ്ബുകളുമായി ചേർന്നും , റസിഡൻസ് അസോസിയേഷനുകൾ , ഹോട്ടൽ ടൂറിസം രംഗത്തെ ആളുകളു മായി ചേർന്ന് കൂട്ടയോട്ടം സൈക്കിൾ റാലി പെയിൻറിങ് മത്സരം ചിത്രരചന കുട്ടികൾക്കായുള്ള ക്വിസ് മത്സരങ്ങൾ എന്നിവയും പോഗ്രാം ചെയ്തിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!