Search
Close this search box.

കടുവയിൽ പള്ളിക്ക് സമീപം മീൻ കയറ്റി വന്ന ലോറി നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം

eiJ6KEA17229

 

കല്ലമ്പലം : ദേശീയ പാതയിൽ കടുവയിൽ പള്ളിക്ക് സമീപം മീൻ കയറ്റി വന്ന ലോറി നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ വീണ് അപകടം. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത്‌ നിന്നും കൊല്ലം ഭാഗത്തേക്ക്‌ പോയ കണ്ടെയ്നർ ലോറി മറ്റൊരു കാറിൽ ഇടിച്ച ശേഷം റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കാറിൽ ഉണ്ടായിരുന്നവർ ചായ കുടിക്കാൻ തട്ടുകടയിലേക്ക് കയറിയ സമയത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. എന്നാൽ അപകടത്തെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. കല്ലമ്പലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!