കടയ്ക്കാവൂരിൽ വീടുകയറി അക്രമം : ഗുണ്ടാസംഘം അറസ്റ്റിൽ.

ei8UVHD36472

 

കടയ്ക്കാവൂർ, തൊപ്പിചന്ത കുടവൂർകോണത്ത് ആർ എസ് ഭവൻ വീട്ടിൽ തങ്കമണിയുടെ മകൾ 30 വയസ്സുള്ള രാജിയെയും സഹോദരൻ രാജീവിനെയും വീട്ടിൽ കയറി ആക്രമിച്ച ഗുണ്ടാ സംഘത്തെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.  പെരുംകുളം ഇടയ്ക്കോട് കോളനി വീട്ടിൽ 22 വയസ്സുള്ള അജിത്ത്, ഇടയ്ക്കോട് കാട്ടുവിള വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന 20 വയസ്സുള്ള ശ്യാം, ഇടയ്ക്കോട് കോളനിക്ക് സമീപം കാട്ടുവിള വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന 22 വയസ്സുള്ള ശരത്, എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. രാജിയുടെ സഹോദരനായ രാജേഷും പ്രതികളും തമ്മിൽ ഒരു വർഷം മുമ്പ് ഉണ്ടായതായി പറയപ്പെടുന്ന വാക്ക് തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. രാജേഷ് പാലുകാച്ച് ചടങ്ങുമായി ബന്ധപ്പെട്ട് 8. 9. 2022നു രാത്രി 10 മണിയോടുകൂടി രാജിയുടെ വീട്ടിലെത്തിയതായി അറിഞ്ഞ പ്രതികൾ ആയുധങ്ങളുമായി എത്തി അക്രമം നടത്തുകയായിരുന്നു. അക്രമത്തിൽ രാജിക്കും സഹോദരൻ രാജീവിനും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കുകൾ സംഭവിച്ചു. പരിക്കു പറ്റിയവർ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ എസ്എച്ച്ഒ അജേഷ് വിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ദിപു എസ്.എസ്.,മണിലാൽ, എ.എസ്.ഐ മാരായ ജയപ്രസാദ്. രാജീവ്., ശ്രീകുമാർ, എസ്.സി.പി. ഒ മാരായ അനീഷ്. നാഷ്,സിയാദ്, സി.പി. ഒ മാരായ സുജിത്ത് അനിൽകുമാർ, സുജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയായ അച്ചു എന്ന് വിളിക്കുന്ന ശരത്തിന് കടക്കാവൂർ പോലീസ് സ്റ്റേഷനിൽ പിടിച്ചുപറി അടിപിടി തുടങ്ങിയ നിരവധി കേസുകൾ ഉണ്ട്. ലഹരി സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!