തെരുവുനായ കുറുകെ ചാടി: സ്കൂട്ടറിൽനിന്ന്‌ വീണ് വനിതാ കണ്ടക്ടർക്കും മകനും പരിക്ക്

eiPZBQ587900

 

മംഗലപുരം: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന്‌ സ്കൂട്ടർ നിയന്ത്രണംതെറ്റി വീണ്‌ വനിതാ കണ്ടക്ടർക്കും മകനും പരിക്കേറ്റു. കണിയാപുരം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ പ്രീതാ സന്തോഷിനും (45) മകൻ അഭിമന്യുവിനുമാണ് (18) പരിക്കേറ്റത്.പുലർച്ചെ 5.30 ഓടെ പതിനാറാം മൈലിനു സമീപമായിരുന്നു അപകടം. ജോലിക്കായി കണിയാപുരത്തേക്ക് പോകവേയായിരുന്നു അപകടം. പ്രീതയ്ക്കും മകനും കൈയ്ക്കും കാലിനും പരിക്കേറ്റു. ഇരുവരും സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!