വർക്കല : വർക്കല ചവർകോട്ട് പെണ്മക്കളെ പീഡിപ്പിച്ചു വന്ന അച്ഛനും, കൊച്ചച്ഛനും, അച്ഛന്റെ സുഹൃത്തും, സഹോദരി ഭർത്താവും അറസ്റ്റിൽ. കല്ലമ്പലം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 13ഉം 18ഉം വയസുള്ള പെണ്മക്കളുടെ വെളിപ്പെടുത്തലിലാണ് അച്ഛനെയും സംഘത്തെയും ഇരുമ്പഴിക്കുള്ളിൽ ആക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് കിട്ടിയ വിവരം ഇങ്ങനെ :
5 പെണ്മക്കളുള്ള കുടുംബത്തിൽ 3പേർ വിവാഹം കഴിഞ്ഞു പോയി. ഇളയ രണ്ടു കുട്ടികളായ 13ഉം 18ഉം വയസ്സുള്ള പെണ്മക്കൾ സഹോദരി ഭർത്താവിന്റെ വീട്ടിൽ ഒരു മരണാനന്തര ചടങ്ങിന് പങ്കെടുക്കാൻ പോയപ്പോൾ ചേച്ചിയോട് പറഞ്ഞു, ഇനി ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോണില്ല, അവിടെ അച്ഛനും സംഘവും പതിവായി പീഡിപ്പിക്കുന്നു, ഇനി അങ്ങോട്ട് പോയാൽ ആത്മഹത്യ ചെയ്യേണ്ടി വരും എന്നൊക്ക കണ്ണീരോടെ പറഞ്ഞു. തുടർന്ന് അനിയത്തിമാരുടെ അവസ്ഥ ചേച്ചി ഭർത്താവിനെ അറിയിക്കുകയും ഭർത്താവ് വാർഡ് മെമ്പർ വഴി പോലീസിൽ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളുടെ മൂത്ത സഹോദരിയുടെ ഭർത്താവും ഈ കേസിലെ പ്രതിയാണ്. പ്രതികളെ റിമാൻഡ് ചെയ്തു.