ആനാട്: ആനാട് ഗ്രാമപഞ്ചായത്തിലെ മേലേ കല്ലിയോട് കൊച്ചുകോണത്ത് വീട്ടില്‍ പ്രസന്ന (75) ആരും ആശ്രയമില്ലാതെ ഒറ്റമുറി വീട്ടിലാണ് താമസം. മാനസിക ബുദ്ധിമുട്ട് നേരിടുന്ന ഇവരുടെ ഭര്‍ത്താവും മൂന്ന് മക്കളും നേരത്തെ തന്നെ മരണപ്പെടുകയായിരുന്നു. ടാര്‍പ്പോളിന്‍ മേഞ്ഞ ഒറ്റമുറി വീട്ടില്‍ നനഞ്ഞൊലിച്ച മലമൂത്ര വിസര്‍ജത്തിലാണ് കിടന്നിരുന്നത്.
ഈ വിവരമറിഞ്ഞ വാര്‍ഡ് മെമ്പര്‍ ഷീലാകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിനെ അറിയിക്കുകയും പ്രസിഡന്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടുകയും പ്രസന്നയുടെ വീട്ടിലെത്തുകയുമായിരുന്നു.
പ്രസന്നയുടെ ശോചനീയാവസ്‌ഥ കണ്ട് അവരെ കുളിപ്പിച്ച് വൃത്തിയാക്കി തലമുടി വെട്ടിച്ച് പുതുവസ്‌ത്രം ധരിപ്പിച്ച് പഞ്ചായത്ത് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അക്‌ബര്‍ഷാന്‍, വാര്‍ഡ് മെമ്പര്‍ഷീലാകുമാരി, പാലിയേറ്റീവ് കെയര്‍ നഴ്‌സ് സന്ധ്യ, ആശാവര്‍ക്കര്‍ നൂര്‍ജഹാന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.