കിളിമാനൂർ: ആർദ്രം പദ്ധതിയിൽ ഗ്രാമപഞ്ചായത്തുകളിൽ മികച്ച സേവനം കാഴ്ചവച്ച് സംസ്ഥാന സർക്കാരിന്റെ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് കിളിമാനൂർ വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ ക്യാമ്പസ് ഉപഹാരങ്ങൾ നൽകി. സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ, ആശാ പ്രവർത്തകർക്ക് ധരിക്കുന്നതിനുള്ള വസ്ത്രങ്ങളാണ് ഉപഹാരമായി നൽകിയത്.മുളയ്ക്കലത്തുകാവ് പാലിയേറ്റിവ് കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.റ്റി.മാധവരാജ് രവികുമാർ ഉപഹാരങ്ങൾ നൽകി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ദേവദാസ് അധ്യക്ഷനായിരുന്നു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. മിനി,പഞ്ചായത്ത് അംഗങ്ങളായ എൻ. ലുപിത, എസ്. അനിത, കെ. രവി, പ്രാഥമിക ആരോഗ്യകേന്ദ്രം മേധാവി ഡോ. സുധീർ ജേക്കബ്, വിദ്യാ എൻജിനിയറിംഗ് കോളേജ് ലൈബ്രേറിയൻ എൻ. വിജയകുമാർ, കോളേജ് കായികാദ്ധ്യാപകൻ അരുൺകൃഷ്ണ എന്നിവർ സംസാരിച്ചു.