ചിറയിൻകീഴിലെ കലാകാരന്മാർ ഒരുക്കിയ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു

 

ചിറയിൻകീഴിലെ കലാകാരൻമാരെ അണിനിരത്തി ദൃശ്യവേദി ഒരുക്കിയ ‘നിലാവിതൾ’ മ്യൂസിക് വീഡിയോ മികച്ചപ്രേക്ഷക ശ്രദ്ധനേടുന്നു. “നിലാവിതൾ ” എന്ന ഈ സംഗീത ആൽബത്തിൽ ചിറയിൻകീഴ് സ്വദേശിയും സീരിയൽ നടനുമായ അനീഷ് രവിയാണ് നായകൻ. നടിശിൽപ്പയാണ് നായികയായി അഭിനയിക്കുന്നത്. യു ട്യൂബിൽ ആഴ്ചകൾക്കകം

കാൽലക്ഷത്തിലേറെ പ്രേക്ഷകർഈ ആൽബംകണ്ടു കഴിഞ്ഞു.

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് അധ്യാപകനും ചിറയിൻകീഴ് സ്വദേശിയുമായ
സജീവ്മോഹൻ ആണ് ഗാനംആലപിച്ചിട്ടുള്ളത്. പ്രമുഖ മിമിക്രി കലാകാരൻ സെന്തിൽ ചിറയിൻകീഴാണ് സംവിധായകൻ. ചിറയിൻകീഴിലും പെരുങ്ങുഴിയിലുമാണ് ആൽബം ചിത്രീകരിച്ചത്.
നാടകഗാനരചനക്ക് സംസ്ഥാന അവാർഡു നേടിയ രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് അരുൺ മോഹനനാണ് സംഗീതം നൽകിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!