നാവായിക്കുളത്ത് മൂന്നിടങ്ങളിലായി റബ്ബർ ഷീറ്റുകൾ മോഷണം പോയി

eiLUO0821287

 

കല്ലമ്പലം: നാവായിക്കുളത്ത് മൂന്നിടങ്ങളിലായി 267 ഷീറ്റുകൾ മോണം പോയി. നാവായിക്കുളം പൈവേലികോണം തീർത്ഥത്തിൽ ദിലീപ് കുമാർ, നാവായിക്കുളം ഇടമൺ നില നിസാം മൻസിലിൽ നിസാമുദ്ദീൻ, നാവായിക്കുളം ഇടമൺ നില സ്വദേശി അലിയാരു കുഞ്ഞ് എന്നിവരുടെ വീടുകളിൽ നിന്നുമാണ് ഷീറ്റുകൾ മോഷണം പോയത്. ദീലീപ് കുമാറിൻ്റെ വീട്ടിൽ നിന്നും 206 ഉം, നിസാമുദ്ദീൻ്റെ 55 ഷീറ്റും, അലിയാര് കുഞ്ഞിൻ്റെ 6 ഷീറ്റുമാണ് മോഷ്ടാക്കൾ കൊണ്ട് പോയത്.കഴിഞ്ഞ ദിവസം രാത്രി 12.20-നാണ് നിസാമുദ്ദീൻ്റെയും അലിയാരു കുഞ്ഞിൻ്റയും വീട്ടിൽ മോഷണം നടന്നത്.ഇവർ സി.സി.ടി.വി ദൃശ്യങ്ങൾ പള്ളിക്കൽ പോലീസിന് കൈമാറി.ദിലീപ് കുമാർ കല്ലമ്പലം പോലീസിന് പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!