അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ വയോജനങ്ങൾക്ക് സൗജന്യ വിനോദ യാത്ര

വർക്കല: അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ സൗജന്യ വിനോദ യാത്ര ഒരുക്കി സഹകരണ സ്ഥാപനമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി. കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ ആയ തോന്നയ്ക്കൽ സായി ഗ്രാമവുമായി സഹകരിച്ച് ആണ് സായിഗ്രാമിലെ അന്തേവാസികളായ വയോജനങ്ങൾക്ക് യാത്ര ഒരുക്കിയത്. ബന്ധു മിത്രാദികളിൽ നിന്നും ഒറ്റപ്പെട്ട് താമസിക്കേണ്ടി വന്നവരാണ് സായി ഗ്രാമത്തിലെ അന്തേവാസികൾ. ഇവർക്കായി സമീപ മേഖലകളിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് ആണ് അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ സൗജന്യ യാത്ര ഒരുക്കിയത്. വർക്കല പാപനാശം ബീച്ചിൽ ഇവർക്കായി നാടൻ പാട്ടും കലാ വിരുന്നുകളും സംഘടിപ്പിച്ചിരുന്നു. കലാവിരുന്നിനു പ്രശസ്ത നാടൻ പാട്ട് കലാകാരൻ അഭിജിത് പ്രഭ നേതൃത്വം നൽകി. സൊസൈറ്റി പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!