കിണറ്റിൽ അകപ്പെട്ടത് ആരും അറിഞ്ഞില്ല, യുവാവ് നേരിട്ട് പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിളിച്ചു സഹായം അഭ്യർത്ഥിച്ചു

Image only for representation purpose

ഒറ്റൂർ : കിണറ്റിൽ അകപ്പെട്ടത് ആരും അറിഞ്ഞില്ല. ഒടുവിൽ യുവാവ് നേരിട്ട് പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിളിച്ചു സഹായം അഭ്യർത്ഥിച്ചു.

ഒറ്റൂർ ഭഗവതിപുരം ക്ഷേത്രത്തിന് സമീപം സുഭാഷ് എന്നയാളുടെ വാഴത്തോട്ടത്തിലെ 50 അടി താഴ്ചയും 4 അടി വെള്ളവുമുള്ള ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ മണമ്പൂർ മുണ്ടയിൽകോണം സ്വദേശി കണ്ണനാണ് ( 30 ) വീണത്. ചൊവ്വാഴ്ച പുലർച്ചെ 5 അര മണിയോടെയാണ് സംഭവം. റോഡ് പണിക്കായി പ്രദേശത്ത് എത്തിയ കണ്ണൻ എന്തോ ആവശ്യത്തിന് വാഴതോട്ടത്തിലേക്ക് കേറുമ്പോഴാണ് കിണറ്റിൽ വീണത്. നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തുടർന്ന് കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ നേരിട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു . പോലീസ് അറിയിച്ചതിനെ തുടർന്ന് കല്ലമ്പലം ഫയർ ഫോഴ്സ് സ്ഥലത്തെത്തി കണ്ണനെ രക്ഷപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!