വിന്നേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ വാർഷികത്തിൽ വൻ ജനാവലിയോടെ ആരവങ്ങൾ ഉയർത്തി നാടിന്റെ ആഘോഷമായി മാറിയ വടം വലി മത്സരം, 12 ടീമുകൾ അണിനിരന്ന മാമാങ്കം, ചിറയിൻകീഴ് പോലീസ് ഇൻസ്‌പെക്ടർ ഷാലു ഉദ്ഘാടനം നടത്തുകയും ഒന്നാം സമ്മാനമായ 8001 രൂപയും ട്രോഫിയും കൈമാറുകയും ചെയ്തു. ഹെർകുലീസ് വെമ്പായമാണ് ജേതാക്കൾ. 15 ആം വാർഡ് മെമ്പർ സലീന റഫീഖ് ആശംസ അറിയിച്ചു. രണ്ടാം സമ്മാനം 4001 രൂപയും ട്രോഫിയും കൈമാറി. ആഘോഷ കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് നിജ ചിറയിൻകീഴ് മൂന്നാം സമ്മാനം 3001 രൂപയും ട്രോഫിയും കൈമാറി. കമ്മറ്റി സെക്രട്ടറി ഫിറോസ് പൂമങ്കലം നാലാം സമ്മാനം 2001 രൂപയും ട്രോഫിയും കൈമാറി. 1000 രൂപ വെച്ച് 5മുതൽ 8വരെയുള്ള സമ്മാനം കമ്മറ്റി അംഗങ്ങളായ ഷാഹിദ് – നൗഷാർ ബാൻ – ഉമർ – ഷിറാസ് എന്നിവർ കൈമാറി,
9:30 നു ആരംഭിച്ച മത്സരം 12:30 മണിയോടെ സമാപിച്ചു, തുടക്കം മുതൽ ഒടുക്കം വരെ വൻ ജനാവാലിയെ സാക്ഷ്യം വഹിച്ച മത്സരത്തിൽ അച്ചടക്കവും അത്പോലെ പ്രായമുള്ള സ്ത്രീ പുരുഷന്മാരുടെ സാന്നിധ്യവു മത്സരത്തിന്റെ മാറ്റ് കൂട്ടുകയും ഒരു നാട് ഒന്നടങ്കമുള്ള മത്സരത്തിൽ പങ്കാളി ആകാൻ സാധിച്ചതിൽ അതിയായ സന്തോഷവും സബ് ഇൻസ്‌പെക്ടർ രേഖപ്പെടുത്തി.ആൾ കേരള വടം വലി അസോസിയേഷൻ ധർമറാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിലാണ് മത്സരം നിയന്ത്രിച്ചത്.