വെമ്പായത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച

eiKQJPB45155

വെ​മ്പാ​യം: വീ​ട്ടു​കാ​ർ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് വ​ൻ ക​വ​ർ​ച്ച. സ്വ​ർ​ണ​വും, പ​ണ​വും, ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും, വി​ല​പി​ടി​പ്പു​ള്ള വാ​ച്ചു​ക​ളും ന​ഷ്ട​പ്പെ​ട്ടു.​

മേ​ലേ തേ​ക്ക​ട, മെ​ലൂ​ഹ​യി​ൽ ഗി​രീ​ഷ് ച​ന്ദ്ര​ബാ​ബു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
മോ​ഷ്ടാ​ക്ക​ൾ കാ​ർ പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു.​ ഗി​രീ​ഷ് ച​ന്ദ്ര​ബാ​ബു​വും കു​ടും​ബ​വും അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​ടും​ബ വീ​ട്ടി​ൽ​പോ​യി പു​ല​ർ​ച്ചെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
പി​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു ല​ക്ഷം രൂ​പ​യും, ര​ണ്ടു ല​ക്ഷം രൂ​പ വി​ല​പി​ടി​പ്പു​ള്ള ര​ണ്ടു വാ​ച്ചു​ക​ളും, മൂ​ന്നു പ​വ​ൻ വീ​തം തൂ​ക്ക​മു​ള്ള ര​ണ്ടു വ​ള​ക​ളും, ഹോം ​തീ​യ​റ്റ​റി​ന്‍റെ വൂ​ഫ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും അ​പ​ഹ​രി​ച്ചു.പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തെ ലോ​ക്ക് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​റി​ന്‍റെ പി​ൻ​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ത്തു. വ​ട്ട​പ്പാ​റ പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധരും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വ​ട്ട​പ്പാ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ബി​ജു​ലാ​ൽ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!