നെടുമങ്ങാട്: നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക വൃദ്ധ ദിനാ ആചരണം സംഘടിപ്പിച്ചു.കൺസ്യൂമർഫെഡ് മാനേജർ അജിം ഖാൻ പത്താംകല്ല് ദിനാചരണം ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ മുൻ ചെയർമാൻ കെ സോമശേഖരൻ നായർ, മഞ്ച പ്രമോദ്, മുഹമ്മദ് ഇല്യാസ് പത്താംകല്ല്, പന്തടികുളം വിജയകുമാർ, ഷാജി. എ, നഹാസ് എൻ, അഫ്സൽ പത്താംകല്ല്, സാബു എൻ, നഹാദ്. എൻ, എ. മുഹമ്മദ്, എച്. സുബൈനാ ബീവി, കലേഷ്. ഡി, മുരളി.സി തുടങ്ങിയവർ സംസാരിച്ചു.
