Search
Close this search box.

വയോജന ദിനത്തിൽ സ്നേഹ സാന്ത്വനമായി നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂളിലെ കുരുന്നുകൾ.

eiBP4BU28889

വയോജന ദിനത്തിൽ നിരാലംബരും നിരാശ്രയരുമായ വയോജനങ്ങൾക്ക് താങ്ങായി നഗരൂർ ശ്രീ ശങ്കരവിദ്യാപീഠം സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരും പി.ടി.എ. അംഗങ്ങളും കിളിമാനൂർ ചക്കുളത്തമ്മ ട്രസ്റ്റ്‌ വൃദ്ധസദനം സന്ദർശിക്കുകയും അവരോടൊപ്പം പാട്ടുകൾ പാടുകയും ചെയ്തു. മുത്തശ്ശി മാർക്കും മുത്തശ്ശന്മാർക്കും പുതുവസ്ത്രങ്ങൾ നൽകുകയും അവരുടെ സങ്കടങ്ങൾക്ക്‌ സാന്ത്വനം നൽകാൻ കഴിഞ്ഞതും കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി മാറി. സ്കൂളിലെ കെ.ജി. ക്ലാസ്സിൽ പഠിക്കുന്ന ആയില്യമോൾ അവളുടെ സാമ്പാദ്യ കുടുക്ക പൊട്ടിച്ചു മുഴുവൻ സാമ്പാദ്യവും അവർക്കായി നൽകിയത് ഏറെ പ്രശംസനീയമായി. പ്രിൻസിപ്പൽ ലക്ഷ്മി ആർ വാരിയർ പുതുവസ്ത്രങ്ങൾ സമ്മാനിച്ചു കൊണ്ട് പ്രായം ചെന്ന മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് ഓരോ മക്കളുടെയും കടമയാണ് എന്നുള്ള അവബോധം കുട്ടികൾ ക്ക്‌ ഉണ്ടാകുന്ന വിധം സംസാരിച്ചു . പ്രായം ചെന്നവരെ നമ്മോട് ചേർത്ത് നിറുത്തി അവരെ സംരക്ഷിക്കുക എന്ന സന്ദേശം നൽകുന്ന ഈ പ്രവർത്തനത്തിൽ സ്കൂളിലെ അദ്ധ്യാപകർ അനദ്ധ്യാപകർ പി.ടി.എ. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!