വർക്കല: ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ ഒരു പവന്റെ സ്വർണ്ണചെയിൻ തിരിച്ചു നൽകി ബസ്സ് ജീവനക്കാർ മാതൃകയായി. വർക്കല പാരിപ്പള്ളി-പുനലൂർ റൂട്ടിൽ ഓടുന്ന ഹബീബി ബസ്സ് ജീവനക്കാരായ വിഷ്ണു, ഷാനവാസ് എന്നിവരാണ് ബസ്സിൽ നിന്നും കളഞ്ഞുകിട്ടിയ ഒരു പവനോളം വരുന്ന സ്വർണ്ണ ചെയ്ൻ ഉടമസ്ഥയ്ക്ക് തിരിച്ചേൽപ്പിച്ച് മാതൃകയായത്. വർക്കല പാളയംകുന്ന് സ്വദേശിനിയായ യുവതി ബസ്സിൽ യാത്ര ചെയ്യവേ ആണ് ചെയിൻ നഷ്ടപ്പെട്ടത്. കളഞ്ഞുകിട്ടിയ സ്വർണ്ണ ചെയിൻ വർക്കല പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ രാഹുൽ.പി.ആറിന്റെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥയ്ക്ക് കൈമാറി. വർക്കല പോലീസ് സ്റ്റേഷൻ ഇൻസ്പെകടർ സനോജ്.എസ് അഭിനന്ദനമറിയിച്ചു.