കല്ലറ തച്ചോണം ശ്രീഭദ്രാദേവി ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

ei79I6U58151

കല്ലറ തച്ചോണം ശ്രീഭദ്രാദേവി ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാനുള്ള വിജയദശമി ദിനമായ ഇന്ന് നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. വർക്കല പനയറ എസ്എൻവിഎച്ച്എസ്എസിലെ ഹെഡ്മാസ്റ്റർ എസ്.എസ്.ഷാജി കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. രാവിലെ 7.30 മുതൽ എഴുത്തിനിരുത്തൽ ചടങ്ങാരംഭിച്ചു. 50 ൽ പരം കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കുട്ടികൾക്ക് പഠനോപകരണ കിറ്റുകളും മധുരവും നൽകിയാണ് വിദ്യാരംഭ ആഘോഷങ്ങൾ നടന്നത്. കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ എസ്.എസ്.ഷാജിയെ ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!