ലഹരിമുക്ത കേരളം, “ഞങ്ങളും കൂടെയുണ്ട്” എന്ന മുദ്രാവാക്യമുയർത്തി സാംസ്കാരിക വേദിയും , വൈ.എം.സി മൂതലയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യ വർക്കല എം.എൽ.എ അഡ്വ:വി.ജോയി ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീനയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്.ഹരികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ എസ്സ്. ഷീബ എന്നിവർ പങ്കെടുത്തു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗത്തിന് സാംസ്കാരിക വേദി ഭാരവാഹികളായ യു.സന്തോഷ്കുമാർ സ്വാഗതവും ,എം. നജീബ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് തിരുവനന്തപുരം യാമി മ്യൂസിക് ബാന്റ് അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷനും അരങ്ങേറി.
