പുല്ലമ്പാറയിൽ നിന്ന് 10 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

eiPUXD515945

വാമനപുരം എക്‌സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൻ പുല്ലമ്പാറ പഞ്ചായത്തിലെ സ്നേഹപുരം എന്ന സ്ഥലത്ത് കട നടത്തിവരുന്ന പാണയം സ്വദേശി സലാഹുദിന്റെ പക്കൽ നിന്നും 10 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കോട്പ നിയമപ്രകാരം കേസെടുത്തു. ചുള്ളാളം ഭാഗത്ത് കടകളിൽ പരിശോധന നടക്കുന്ന വിവരം അറിഞ്ഞ ഇയാൾ കടയ്ക്ക് പുറകുവശം റബ്ബർ തോട്ടത്തിൽ ഒളിപ്പിച്ചുവച്ചിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് കണ്ടെടുത്തത്. വരും ദിവസങ്ങളിലും സ്കൂൾ പരിസരത്തും,കടകളും കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് വാമനപുരം എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!