Search
Close this search box.

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

eiWZNPK46084

കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അക്രമം കാണിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കിളിമാനൂർ മഠത്തിൽകുന്ന് അമ്പാടി വീട്ടിൽ അമൽരാജ്( 24)ആണ് അറസ്റ്റിലായത്. മോഷണം, അടിപിടി അടക്കമുള്ള പല കേസുകളിലും പ്രതിയായ അമൽരാജ് കിളിമാനൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ട ആളാണ്. പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയും രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.കൃത്യത്തിന് ശേഷം വീട്ടിൽ എത്താതെ മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിന്ദുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്ഐ വിജിത്ത് കെ നായർ , എസ്. സി. പി. ഒ ഷാജി , സിപിഒമാരായ ശ്രീരാജ്, സോജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!