പോത്തൻകോട് നിന്ന് കാണാതായ 19 കാരിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

ei5CMJ714121

പോത്തൻകോട്: 19 കാരിയുടെ തിരോധാനം അന്വേഷിക്കാൻ നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം . കഴിഞ്ഞ 8 ദിവസമായി വിദ്യാർത്ഥിനിയെ കുറിച്ചുള്ള വിവരം ലഭിക്കാത്തതിനാലാണ് നടപടി. തിരുവനന്തപുരം റൂറൽ എസ്. പി. ശിൽപയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. പെൺകുട്ടിയെ കുറിച്ചുള്ള ചില സുപ്രധാന രേഖകൾ കിട്ടിയിട്ടുണ്ടെന്നും ഉടൻതന്നെ പെൺകുട്ടിയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോത്തൻകോട് ഇൻസ്പെക്ടർ മിഥുൻ പറഞ്ഞു. ഇക്കഴിഞ്ഞ 30നാണ് വീട്ടിൽ നിന്നു കാണാതായത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!