Search
Close this search box.

ആനാട്ട് മരങ്ങൾ മുറിച്ചു മാറ്റിയതിൽ വ്യാപക ക്രമക്കേട് എന്ന് പരാതി

വികസനത്തിന്റെ പേരിൽ ആനാട്ട് മരങ്ങൾ മുറിച്ചു മാറ്റിയതിൽ വ്യാപക ക്രമക്കേട് എന്ന് പരാതി. ആനാട് ജംഗ്ഷൻ മുതൽ ചുള്ളിമാനൂർ വരെ ഉള്ള സ്ഥലങ്ങളിൽ നിന്നുമാണ് വലിയ ആൽ മരങ്ങൾ ഉൾപ്പെടെ മുറിച്ച് മാറ്റിയത്. ഇതിൽ മാർക്ക് ചെയ്യാത്ത മരങ്ങൾ ഉൾപ്പെടെ മുറിച്ച് മാറ്റി കൊണ്ട് പോയതായി മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആനാട് സുരേഷ് ഉന്നത അധികാരികൾക്ക് കൊടുത്ത പരാതിയിൽ പറയുന്നു. കൂടാതെ ആനാട് ജംഗ്ഷൻ, ആനാട് ബാങ്ക് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ നിന്ന നൂറ് വർഷത്തോളം പ്രായമുള്ള ആൽ മരങ്ങൾ മുറിച്ച് അതാത് സ്ഥലങ്ങളിൽ തന്നെ ഇട്ടിരിക്കുന്നത് കാരണം എന്നും ഇവിടങ്ങളിൽ അപകടങ്ങൾ ഉണ്ടാകുന്നതും വൻ ഗതാഗത കുരുക്കും കാൽനടയാത്രക്കാർക്ക് കാൽനടയ്ക്ക് പോലും പറ്റാത്ത അവസ്ഥ ആണെന്നും ആനാട് സുരേഷ് വാർത്ത കുറിപ്പിൽ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!