വീണ്ടും മതസൗഹാർദം ഊട്ടിയുറപ്പിച്ച് പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി.

വെഞ്ഞാറമൂട് : ജാതിമതങ്ങൾക്കപ്പുറമാണ് മതസൗഹാർദ്ദം എന്ന സന്ദേശം ഉയർത്തി സമൂഹത്തിന് മാതൃകയാവുകയാണ് പിരപ്പൻ കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉപദേശക സമിതി. ഇന്ന് നബിദിനത്തിൽ പേരയത്തുമുകൾ ജുമാമസ്ജിദിന്റെ നബിദിന ഘോഷയാത്ര ക്ഷേത്രത്തിനു മുന്നിലൂടെ കടന്നു പോകുമ്പോൾ നിലവിളക്ക് കത്തിച്ചു കൊണ്ട് നബിദിന ഘോഷയാത്രയെ ഇരുകൈയും നീട്ടി ക്ഷേത്രമുപദേശക സമിതി സ്വീകരിച്ചു. സമൂഹത്തിന് സാഹോദര്യത്തിന്റെ വെളിച്ചം പകരുകയാണ് ഈ ഗ്രാമം. ഇക്കഴിഞ്ഞ ദുഃഖ വെള്ളിയാഴ്ച പിരപ്പൻകോട് സെന്റ് ജോൺസ് പള്ളിയുടെ കുരിശിന്റെ വഴിയെ എന്ന പദയാത്രയെ ക്ഷേത്രം ഉപദേശക സമിതി സ്വീകരിക്കുകയും, ക്ഷേത്രത്തിന്റെ പള്ളിവേട്ട സെൻ ജോൺസ് പള്ളിയുടെ മുന്നിലൂടെ കടന്നുപോയപ്പോൾ പള്ളിവേട്ട ഘോഷയാത്രയെ പള്ളി ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയതുമാണ്. പേരയത്തുമുകൾ ചീഫ് ഇമാം ഷാഫി ബാക്കവി അമ്പലകമ്മിറ്റിക്ക് നന്ദി രേഖപ്പെടുത്തി. ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി സുനിൽകുമാർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!