‘അച്ഛനും അമ്മയും അറിയുന്നതിന്’ എന്ന രാജു രാമകൃഷ്ണന്റെ കവിതാ സമാഹാരം ആറ്റിങ്ങൽ വ്യാപര ഭവനിൽ വച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനം കവിയും നാടകഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം ചെയ്തു. രാജു രാമകൃഷ്ണന്റെ മാതാവ് പി. ശാന്ത പുസ്തകം ഏറ്റുവാങ്ങി.പ്രസ്തുത ചടങ്ങിൽ കലാരംഗത്തും സാംസ്കാരിക രംഗത്തും , അതുപോലെ വിദ്യാഭ്യാസ രംഗത്തും കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു
