ദേശീയ തപാൽ ദിനത്തിൽ ആറ്റിങ്ങൽ പോസ്റ്റ്ഓഫീസ് സന്ദർശിച്ച് ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി സ്‌കൂളിലെ കുട്ടികൾ

ആറ്റിങ്ങൽ:ദേശീയ തപാൽ ദിനത്തിൽ ആറ്റിങ്ങൽ പോസ്റ്റ്ഓഫീസ് സന്ദർശിച്ച് ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി സ്‌കൂളിലെ കുട്ടികൾ.പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾക്ക് ഓഫീസിന്റെ പ്രവർത്തന രീതികൾ,സജ്ജീകരണങ്ങൾ,സാധ്യതകൾ എന്നിവയെപ്പറ്റി കൂടുതൽ അറിയാനും മനസിലാക്കാനും ഇതിലൂടെ കഴിഞ്ഞു.കത്തുകൾ അയക്കുന്നതിന് പുറമെ നിരവധി സേവനങ്ങൾ ഇന്ന് പോസ്റ്റ് ഓഫീസിൽ നിന്നും ലഭ്യമാണ്.സോഷ്യൽ മീഡിയയുടെ അതിപ്രസരണം വ്യാപകമാകുന്ന ഇക്കാലത്ത് പോസ്റ്റ്ഓഫീസ് സന്ദർശനം പുതുതലമുറയിലെ കുട്ടികൾക്ക് ഒത്തിരി അറിവും അനുഭവവും സമ്മാനിച്ചു.ആറ്റിങ്ങൽ സബ് ഡിവിഷണൽ ഇൻസ്‌പെക്ടർ എസ് സുബാഷ്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ബുനൈസ്
ഡെപ്യൂട്ടി പോസ്റ്റ് മിസ്ട്രസ് സുഷമ
മെയിൽ ഓവർസീയർമാരായ ഹരിപ്രസാദ്,സുരേഷ് കുമാർ
ആറ്റിങ്ങൽ ഹെഡ്പോസ്റ്റോഫീസ് M T S നവാസ് ഖാൻ കല്ലമ്പലം എന്നിവർ കുട്ടികൾക്ക് പോസ്റ്റോഫീസിലെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി.പോസ്റ്റ്ഓഫീസ് സന്ദർശനത്തിന് അവസരം ഒരുക്കിയത്തിന് സ്‌കൂൾ പ്രധാന അധ്യാപിക ജയശ്രീ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!