കിളിമാനൂരിൽ മൂന്ന് പേരെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി

eiGIVCA22386

കിളിമാനൂർ : കിളിമാനൂരിൽ മൂന്ന് പേരെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി.മാരക മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിലേക്കായി സംസ്ഥാന എക്സൈസ് വകുപ്പ് നടത്തി വരുന്ന നാർക്കോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കിളിമാനൂർ എക്‌സൈസ് റെയിഞ്ച് സംഘം കിളിമാനൂർ കുറവൻകുഴി വഴിയോരക്കടക്ക് സമീപത്ത് നിന്നും ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 100 മില്ലിഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

എംഡിഎംഎയും കഞ്ചാവും കടത്തിക്കൊണ്ടു വന്ന കല്ലറ വളക്കുഴിപച്ച അജ്മൽ മൻസിലിൽ അൽ അമീൻ (22 ), കല്ലറ പാകിസ്താൻ മുക്ക് കട്ടയ്ക്കാലിൽ വീട്ടിൽ ഷഹനാസ് (24) എന്നിവരെയും എംഡിഎംഎ കടത്താൻ ഉപയോഗിച്ച KL 21 X 5266 നമ്പർ ബൈക്കും കസ്റ്റഡിയിൽ എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു കേസെടുത്തു. ഈ പ്രതികളുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഇവർക്ക് കഞ്ചാവും എംഡിഎംഎയും വിൽപനക്കായി കൈമാറിയ മടവൂർ ചാലാംകോണം മണലുവട്ടം പുതുവൽ വിള പുത്തൻവീട്ടിൽ ഷെഹിൻഷായെ(20) അറസ്റ്റ് ചെയ്യുകയും ,ഇവർ ലഹരി കടത്താനും വിതരണത്തിനും ഉപയോഗിച്ച KL 51 E 7439 നമ്പർ ബൈക്കും കസ്റ്റഡിയിൽ എടുത്തു. ഷെഹിൻഷായുടെ കൂട്ടാളിയും സംഭവസ്ഥലത്തു നിന്നും. ഓടി പോയ അൻസീറിനെ പ്രതി ചേർത്തും കേസെടുത്തു .

കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ പ്രതികൾ.

എക്‌സൈസ് റെയ്ഡിൽ എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷൈജു .എസ്, അനിൽകുമാർ. പി സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം.വൈ.ജെ., അഖിൽ.എ.എസ് ,സജിത്ത്.സി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!